Share this Article
News Malayalam 24x7
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി, കേസെടുത്ത് പോലീസ്
വെബ് ടീം
4 hours 39 Minutes Ago
1 min read
kannur

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. സിഡി ബ്ലോക്കിലെ ആറാം സെല്ലിന്റെ പിറകിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്.ആരാണ് ഫോൺ ഉപയോ​ഗിച്ചതെന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സാംസങിന്റെ സിം ഇല്ലാത്ത ഫോണാണ് കണ്ടെത്തിയത്.

അധികൃതരുടെ പതിവ് പരിശോധനയുടെ ഭാ​ഗമായാണ് കണ്ടെത്തിയത്. മുമ്പും സമാനമായ തരത്തിൽ ഫോൺ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് ഇൻചാർജ്ജ് എ. ഷൈജുവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories