തൃശൂർ: വാടക വീടെടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിയതിന് ഏഴ് പേർ പൊലീസ് പിടിയിൽ. ജാർഖണ്ഡ് സ്വദേശിയായ സിക്കന്ദർ റായ് (31), ആസാം സ്വദേശികളായ സൻസല ബിശ്വാസ് (26), സിബഘോഷ് (28), ജഗെൻ സുയിം (30), ബിമൽ പുർത്തി (30), ബൊറോൺ ബെഗ്ര (28) നാഗാലൻറ് സ്വദേശിയായ ഹുത്ഡി സീമ (20), എന്നിവരെയാണ് വെസ്റ്റ് പൊലീസ് പൂങ്കുന്നം പറക്കാട്ട് ലൈനിലെ വാടകവീട്ടിൽ നിന്നും പിടികൂടിയത്.
പൂങ്കുന്നം പറക്കാട്ട് ലൈനിലുള്ള വാടകവീട്ടിൽ അന്യസംസ്ഥാന സ്ത്രീകളെ താമസിപ്പിച്ച് അന്യസംസ്ഥാന പുരുഷൻമാരെ ലക്ഷ്യമാക്കി അനാശാസ്യ പ്രവർത്തനം എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഏഴുപേരെ അറസ്റ്റുചെയ്തത്. ജാർഖണ്ഡ് സ്വദേശിയായ സിക്കന്ദർ റായ് അസാം സ്വദേശിയായ സൻസല ബിശ്വാസ് എന്നിവരുടെ നേതൃത്വത്തിലാണ് വീട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിവന്നിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. തൃശൂർ സിറ്റി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അനാശാസ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശോധനകൾ കർശനമാക്കുമെന്നും പരിശോധനകൾ തുടരുമെന്നും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐപിഎസ് അറിയിച്ചു.
സിറ്റി പോലീസ് കമ്മീഷണർ നകുർ ആർ ദേശ്മുഖ് ഐ പി എസിൻെറ നിർദ്ദേശത്തിലും അസിസ്റ്റൻറ് കമ്മീഷണർ ടി. ആർ രാജേഷിൻെറ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘത്തിൽ വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ എ അനീഷ് സബ് ഇൻസ്പെക്ടർ എസ് ആദർശ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഹരിഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അഖിൽ വിഷ്ണു, സിവിൽ പോലീസ് ഓഫീസർമാരായ കീർത്തന, മഞ്ജു, ഹോം ഗാർഡ് മോറിസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.