കൈപ്പമംഗലം/തൃശൂർ: ബീഡി ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്താൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേവർപുരയ്ക്കൽ വീട്ടിൽ രാജപ്പൻ (58) ആണ് അറസ്റ്റിലായത്.
ബീഹാർ സ്വദേശിയായ വികാസ് കുമാറിനാണ് (18) ആക്രമണത്തിൽ പരിക്കേറ്റത്. ഒക്ടോബർ 19നു ഉച്ചയ്ക്ക് 12.35-ഓടെ കൈപ്പമംഗലം അറവുശാല കള്ള് ഷാപ്പിന് മുൻവശത്ത് വെച്ചായിരുന്നു സംഭവം. കൈപ്പമംഗലം സ്റ്റേഷൻ എസ്.ഐ രഞ്ജിത്ത്, എസ്.ഐ അവിനാഷ് കുമാർ, എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.