Share this Article
News Malayalam 24x7
കുതിരാനിൽ വീടിന് നേരെ ഒറ്റയാന്റെ ആക്രമണം; കാട്ടാനയെ കാടുകയറ്റാൻ കുങ്കിയാനകളെ എത്തിക്കാൻ വനംവകുപ്പ്
വെബ് ടീം
3 hours 58 Minutes Ago
1 min read
Wild elephant

തൃശ്ശൂർ കുതിരാനിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടിന് നേരെ ആക്രമണം നടത്തി.മുൻവശത്തെ ഇരുമ്പ് തൂണുകൾ ആന തകർത്തു.ആനയെ കണ്ടു പട്ടികുരച്ചതോടെ  വീടിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

അതേ സമയം കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ അടിയന്തര ദൗത്യവുമായി വനംവകുപ്പ് രംഗത്ത്.വയനാട്ടിൽ നിന്ന് രണ്ട് കുങ്കി ആനകളെ തൃശ്ശൂരിൽ എത്തിക്കും. പുലർച്ചയോടെ ആന എത്തുമെന്നാണ് വിവരം.അപകടകാരിയായ ഒറ്റയാനെ കാടുകയറ്റി സോളാർ വേലി സ്ഥാപിക്കാൻ ആണ് നീക്കം.ആനയെ കാടുകയറ്റാൻ ആയില്ലെങ്കിൽ മയക്കുവെടി വയ്ക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories