Share this Article
News Malayalam 24x7
തേങ്ങയുടെയും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില കുതിക്കുന്നു
 Coconut, Copra, and Oil Prices Soar to New Highs

തേങ്ങയുടെയും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില കുതിക്കുന്നു. തേങ്ങയുടെയും കൊപ്രയുടെയും വില വര്‍ധിച്ചതാണ് വെളിച്ചെണ്ണ വില വര്‍ധിക്കാന്‍ ഇടയാക്കിയത്. വില വര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുകയാണ്.

സാധാരണക്കാരെ പ്രതിസന്ധിയിലാക്കി വിപണിയില്‍ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിക്കുകയാണ്. തേങ്ങാ കിലോ 75 രൂപയും ആട്ടിയ വെളിച്ചെണ്ണ കിലോ 300 രൂപയുമെത്തി. കൊപ്രക്ക് കിലോ 160 രൂപയിലേക്ക് വിലയെത്തി.തേങ്ങയുടെയും കൊപ്രയുടെയും വില വര്‍ധിച്ചതാണ് വെളിച്ചെണ്ണ വില വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുള്ളത്.

കഴിഞ്ഞ ഓണക്കാലം മുതലാണ് തേങ്ങയുടെയും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയില്‍ വര്‍ധനവ് വന്ന് തുടങ്ങിയത്.ഓണക്കാലത്തിന് തൊട്ടു മുമ്പുവരെ 112 രൂപയായിരുന്നു ഒരു കിലോ കൊപ്രക്ക് ഉണ്ടായിരുന്നത്.തേങ്ങയുടെ വില മുമ്പ് 40തിന് മുകളിലായിരുന്നു.വെളിച്ചെണ്ണ വില 240തിനടുത്തും.ഇവിടെ നിന്നാണ് ഇവയുടെ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുള്ളത്.

വില വര്‍ധനവ് കൊപ്രയാട്ടി വെളിച്ചെണ്ണ വില്‍പ്പന നടത്തുന്ന മില്ലുടമകളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നാളികേര ഉത്പാദനം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തിന് പുറത്ത് നിന്നും തേങ്ങ കൂടുതലായി എത്തുന്നുണ്ട്.കൊപ്രയുടെ ഇപ്പോഴത്തെ വില വര്‍ധനവ് തുടര്‍ന്നാല്‍ വെളിച്ചെണ്ണയുടെ വിലയില്‍ ഇനിയും വര്‍ധനവ് ഉണ്ടാകാനാണ്സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories