Share this Article
News Malayalam 24x7
സംസ്ഥാനത്ത് മഴ കനക്കും; ഒൻപത് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്
വെബ് ടീം
8 hours 22 Minutes Ago
1 min read
Kerala Rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്  പ്രഖ്യാപിച്ചിരിക്കുന്നു.

മഞ്ഞ മുന്നറിയിപ്പ് 

10/07/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. ഇന്ന് കേരളത്തിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടൽ വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 km- 3.1 km വരെ ഉയരത്തിൽ പുതിയൊരു ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ, മധ്യ ഉത്തർപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾക്ക് മുകളിലായി നിലവിലൊരു ന്യൂനമർദ്ദ മേഖലയും സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതിന്റെ ശക്തി ക്രമേണ കുറയാനാണ് സാധ്യത.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories