Share this Article
News Malayalam 24x7
എംഎൽഎക്കെതിരേ ഫേസ്ബുക്കിലൂടെ ഭീഷണി; പ്രതി അറസ്റ്റിൽ
വെബ് ടീം
9 hours 33 Minutes Ago
1 min read
m j job

കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിനെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ആലുവ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ മൂന്നാം പ്രതിയായ നെടുമ്പാശ്ശേരി മെയ്ക്കാട് സ്വദേശി എം.ജെ. ജോബ് ആണ് ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് പിടിയിലായത്. കവർച്ച സംഘത്തിൽപ്പെട്ട എല്ലാവരെയും കർശനമായി നിയമത്തിന് കൊണ്ടുവരുമെന്ന് അൻവർ സാദത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞതിന്‍റെ പേരിലായിരുന്നു പ്രതി ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്.

എംഎൽഎ പരാതി നൽകാൻ മടി കാണിച്ചെങ്കിലും, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി ആൽഫിൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആലുവ സൈബർ പൊലീസ് സ്റ്റേഷനിലാണ് ഈ കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 13-ന് കവർച്ച കേസിൽ അറസ്റ്റിലായ പ്രതി ഒക്ടോബർ 17-നാണ് ജാമ്യത്തിൽ ഇറങ്ങിയത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories