Share this Article
News Malayalam 24x7
മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞ് കാൻസർ ചികിത്സയുടെ ക്ളെയിം നിഷേധിച്ചു; ഇൻഷുറൻസ് കമ്പനി 2,25,000 രൂപയും പലിശയും നൽകുവാൻ വിധി
വെബ് ടീം
3 hours 15 Minutes Ago
1 min read
oriental

തൃശൂർ: മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞ് കാൻസർ ചികിത്സയുടെ ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കണിമംഗലത്തുള്ള മാങ്കുഴി ലൈനിലെ പരേതനായ ശിവനാരായണൻ്റെ ഭാര്യ ഹേമലത കെ.കെ., മകൻ മനു എം.എസ്.എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.ശിവനാരായണൻ കാൻസർ സംബന്ധമായ ചികിത്സയാണ് നടത്തിയിരുന്നത്.

ശിവനാരായണൻ മദ്യപിച്ചിരുന്നുവെന്നും അതുകൊണ്ടാണ് കാൻസർ വന്നതെന്നും പറഞ്ഞ് ഇൻഷുറൻസ് കമ്പനി ക്ളെയിം നിഷേധിക്കുകയായിരുന്നു.മദ്യപിച്ചിരുന്നതുകൊണ്ടാണ് കാൻസർ ഉണ്ടായതെന്ന് തെളിയിക്കുവാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിഞ്ഞില്ല. കൂടാതെ ശിവനാരായണൻ ഇൻഷുറൻസ് പോളിസി ചേരുവാൻ സമർപ്പിച്ച പ്രൊപ്പോസൽ ഫോമും ഇൻഷുറൻസ് കമ്പനി കോടതി മുമ്പാകെ ഹാജരാക്കിയില്ല.

ക്ളെയിം നിഷേധിച്ച നടപടി നിയമവിരുദ്ധവും സേവനത്തിലെ വീഴ്ചയുമാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്.,ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് ക്ളെയിം പ്രകാരം 200000 രൂപയും ആയതിന് ക്ളെയിം നിഷേധിച്ച 2017 ജൂൺ 29 മുതൽ 9 % പലിശയും മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories