Share this Article
News Malayalam 24x7
ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിക്കൊലപ്പെടുത്തി യുവാവ്, ഭാര്യാപിതാവിനും വെട്ടേറ്റു, ഇരട്ടക്കൊലപാതകം ഗ്ലെൻമേരി ലയത്തിൽ
വെബ് ടീം
1 hours 30 Minutes Ago
1 min read
father-in-law

പീരുമേട്: ഇടുക്കിയിൽ യുവാവ് ഭാര്യയേയും ഭാര്യയുടെ അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻ മേരി സ്വദേശി പ്രിൻസ് ആണ് ആക്രമണം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30), അമ്മ നേസം (62) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു.

ബുധനാഴ്ച്ച വൈകുന്നേരം ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് പ്രാഥമികവിവരം. ഇസ്രയേലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories