വടകര: പയ്യോളി ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.ഇരിങ്ങൽ പെരുവയൽ സ്വദേശിനി എസ്. നന്ദന (23) ആണ് മരിച്ചത്.കോട്ടയം അങ്കമാലി ശ്രീശങ്കര കോളേജിലെ എം.എ. ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു നന്ദന.
ചൊവ്വാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്. വിവരത്തെ തുടർന്ന് പയ്യോളി പൊലീസ് സ്ഥലത്തെത്തി. പി വി സുജീഷിന്റെയും മഞ്ചുളയുടെയും മകളാണ്. സഹോദരി ആര്യ.