Share this Article
News Malayalam 24x7
ഒഡീഷക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം; ജലജ് സക്‌സേനയ്ക്ക് 7 വിക്കറ്റ്
വെബ് ടീം
4 hours 50 Minutes Ago
1 min read
CRic

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം. മത്സരത്തിൽ ഇന്നിങ്‌സിനും 36 റൺസിനുമാണ് കേരളത്തിന്റെ വിജയം. ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ 143 റൺസിന് പുറത്താകുകയായിരുന്നു.ഇന്നിങ്‌സ് വിജയത്തോടെ കേരളത്തിന് ഏഴ് പോയിന്റ് ലഭിച്ചു.

രണ്ടിന്നിങ്‌സുകളിലുമായി 7 വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ ജലജ് സക്‌സേനയുടെ മികച്ച ബൗളിംഗ് പ്രകടനമാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. വിജയത്തോടെ ബോണസ് പോയിന്റക്കം 7 പോയിന്റുകൾ കേരളം സ്വന്തമാക്കി. എലൈറ്റ് ഗ്രൂപ്പ് സിയിൽ നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് കേരളത്തിന് എട്ട് പോയിന്റായി.വിക്കറ്റുകൾ വീഴ്ത്തി ജലജ് സക്‌സേനയും ആദിത്യ സർവാതെയും

രണ്ടാം ഇന്നിങ്സിൽ നാലാം ദിനം 4 വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഒഡീഷയ്ക്ക് സ്കോർ ബോർഡിൽ 41 റൺസ് കൂടി ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന എല്ലാ വിക്കറ്റുകളും നഷ്ടമായി. 53 റൺസെടുത്ത ഓപ്പണർ ഗൗരവ് ചൗധരി മാത്രമാണ് ഒഡീഷ നിരയിൽ അൽപമെങ്കിലും പൊരുതിയത്. ആറ് ബാറ്റർമാർക്ക് രണ്ടക്കം കാണാനാകാതെ പുറത്തുപോകേണ്ടി വന്നു.

സമനിലയിലായ ആദ്യ മത്സരത്തിൽ കേരളത്തിന് ഒരു പോയിന്റാണ് ലഭിച്ചിരുന്നത്. ഇതിൽ ഏഴു പോയിന്റ് ലഭിച്ചതോടെ  ഇതോടെ എലൈറ്റ് ഗ്രൂപ്പ് സിയിൽ കേരളത്തിന് എട്ട് പോയിന്റായി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories