മലപ്പുറത്ത് റബ്ബർ മരത്തിന്റെ ഉണങ്ങിയ കൊമ്പ് തലയിൽ വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മൂർക്കനാട് സലീമിന്റെ മകൾ സൻഹ ഫാത്തിമയാണ് മരിച്ചത്. വളപുരം ജി.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് സൻഹ.
റബ്ബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ മരത്തിന്റെ ഉണങ്ങിയ കൊമ്പ് ഒടിഞ്ഞു തലയിൽ വീഴുകയായിരുന്നു.