Share this Article
News Malayalam 24x7
കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 16-10-2023
1 min read
PLUS TWO STUDENT FOUND DEAD IN CONVENT

ആലപ്പുഴ: പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബുധനൂർ ഉളുന്തിയിലെ  കോൺവെന്റിൽ ആണ് കണ്ടെത്തിയത്. അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉളുന്തിയിൽ പ്രവർത്തിക്കുന്ന സെന്റ് ആൻസ് കോൺവെന്റിൽ ആണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മരണ കാരണം വ്യക്തമല്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories