Share this Article
News Malayalam 24x7
സീബ്രാ ലൈൻ മറികടക്കവേ അമിതവേഗതയിൽ വന്ന ബസ് വിദ്യാര്‍ത്ഥിനിയെ ഇടിച്ചു വീഴ്ത്തി: പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
A student was knocked down by a speeding bus while crossing the zebra line: the girl miraculously escaped

കോഴിക്കോട് ചെറുവണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സീബ്രാ ലൈനില്‍ സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിച്ചു. കൊളത്തറ സ്വദേശിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചത്. പെണ്‍കുട്ടി കാര്യമായ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അപകടം നടന്നത്. സീബ്രാ ലൈനിൻ്റെ മുക്കാൽ ഭാഗവും സ്കൂൾ വിദ്യാർത്ഥിനിയായ ഫാത്തിമ റിന മുറിച്ചു കടന്നിരുന്നു. അതിനിടെയാണ് കോഴിക്കോട് നിന്നും മഞ്ചേരി കാളികാവിലേക്ക് പോവുകയായിരുന്ന പാസ് എന്ന സ്വകാര്യ ബസ് അമിത വേഗതയിലെത്തി കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories