Share this Article
News Malayalam 24x7
അപകട കെണി ഒരുക്കി ആലപ്പുഴ ചമ്പക്കുളം പാലത്തിന്റെ സമീപനപാത
Alappuzha Champakulam bridge prepared as a danger trap

അപകട കെണി ഒരുക്കി ആലപ്പുഴ ചമ്പക്കുളം പാലത്തിന്റെ സമീപനപാത. കുട്ടനാട്ടിലെ ചമ്പക്കുളം - നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന,ചമ്പക്കുളം വലിയ പാലത്തിന്റെ സമീപനപാത ഇടിഞ്ഞുതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.

നെടുമുടി - ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന,ചമ്പക്കുളം വലിയ പാലത്തിന്റെ സമീപനപാതയുടെ നിലവിലെ സ്ഥിതിയാണിത്.പടിഞ്ഞാറേക്കരയില്‍ പാലവും റോഡുമായി ചേരുന്ന ഭാഗം ഇടിഞ്ഞുതാണതോടെ യാത്ര തീര്‍ത്തും ദുരിത പൂര്‍ണമായി .മാസങ്ങളായി ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍ എന്നാണ്  ജനങ്ങളുടെ പരാതി. കുട്ടനാട്ടില്‍ ഇപ്പോള്‍ കൊയ്ത്തുകാലമാണ്.ഭാരവാഹനങ്ങള്‍ നിരന്തരം ഈ വഴി സഞ്ചരിക്കുന്നു.ചെറുതും വലുതുമായ അപകടങ്ങളും ഇവിടെ പതിവാണ്

ചമ്പക്കുളം പാലം യാത്രയ്ക്കായി തുറന്നു കൊടുത്ത ശേഷം പലതവണ പടിഞ്ഞാറേക്കരയിലെ സമീപനപാത ഇടിഞ്ഞുതാണിരുന്നു .അപ്പോഴൊക്കെയും താല്‍ക്കാലികമായി പ്രശ്‌നം പരിഹരിക്കുക മാത്രമാണ് ഉണ്ടായത്.പടിഞ്ഞാറേക്കരയില്‍ ഒരു സ്പാന്‍ കൂടി നിര്‍മ്മിച്ച് പ്രശ്‌നം ശാശ്വതമായി പരിഹരിക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ചമ്പക്കുളം ഗവണ്‍മെന്റ് ആശുപത്രി,സെന്‍മേരീസ് ബസിലിക്ക ,നെടുമുടി പഞ്ചായത്ത് ഓഫീസ്,വിദ്യാലയങ്ങള്‍, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി തുടങ്ങിയ ഇടങ്ങളിലേക്ക് ദിവസേന നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന വഴിയാണിത്.വിദ്യാര്‍ത്ഥികള്‍ അടക്കം ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി സമീപന പാത ഉയര്‍ത്തി താല്‍ക്കാലികമായി എങ്കിലും പ്രശ്‌നം പരിഹരിക്കണമെന്നും,ശാശ്വത പരിഹാരത്തിനായി നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories