Share this Article
News Malayalam 24x7
മദപ്പാടില്‍ കാട്ടുകൊമ്പന്‍ പടയപ്പ
 Padayappa

ഇടുക്കി മൂന്നാറില്‍ കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടില്‍ എന്ന് വനംവകുപ്പ്. മദപ്പാട് കണ്ടതോടെ ആനയെ നിരീക്ഷിക്കാനായി വാച്ചര്‍മാരടങ്ങുന്ന പ്രത്യേക സംഘത്തെയും വനംവകുപ്പ് നിയോഗിച്ചു. കഴിഞ്ഞ വര്‍ഷം മദപ്പാട് കാലത്ത് പടയപ്പ അക്രമാസക്തനാകുകയും ഇരുചക്രവാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.

മൂന്നാറിലും പരിസരപ്രദേശങ്ങളിലും പതിവ് സാന്നിധ്യമായ കാട്ടുകൊമ്പന്‍ പടയപ്പക്ക് മദപ്പാട് കണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇടതു ചെവിയുടെ ഭാഗത്തായാണ് മദപ്പാട് കണ്ടെത്തിയത്. മദപ്പാട് കണ്ടതോടെ ആനയെ നിരീക്ഷിക്കാനായി വാച്ചര്‍മാരടങ്ങുന്ന പ്രത്യേക സംഘത്തെ നിയമിച്ചതായി വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് പടയപ്പയില്‍ മദപ്പാട് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മദപ്പാട് കാലത്ത് പടയപ്പ ആക്രമാസക്തനാകുകയും ഇരുചക്രവാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ശാന്തസ്വഭാവക്കാരനായിരുന്ന പടയപ്പയിപ്പോള്‍ ആക്രമണ സ്വഭാവം പുറത്തെടുക്കുന്ന സ്ഥിതിയുണ്ട്.ഉള്‍വത്തിലേക്ക് പിന്‍വാങ്ങാതെ ജനവാസ മേഖലകളിലൂടെ തന്നെയാണ് കഴിഞ്ഞ കുറെ നാളുകളായി പടയപ്പയുടെ സഞ്ചാരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories