Share this Article
News Malayalam 24x7
ജീപ്പിന് മുകളിൽ പട്ടി, പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ‌, പട്ടിയെ മാറ്റി കോഴിയെ ഇരുത്തി ആകാശ് തില്ലങ്കേരി; സമൂഹമാധ്യമത്തിൽ വാക്പോര്
വെബ് ടീം
posted on 27-05-2026
1 min read
facebook

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ ജാമ്യവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലും ആകാശ് തില്ലങ്കേരിയും തമ്മിൽ ഫെയ്സ്ബുക്കിൽ വാക്പോര്. ഷുഹൈബ് വധക്കേസ് വിചാരണയ്ക്കിടെ തിങ്കളാഴ്ച ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ജാമ്യം തലശേരി കോടതി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ആകാശ് തില്ലങ്കേരിക്കെതിരേ പോസ്റ്റിട്ടത്. പിന്നാലെ ആകാശ് അടക്കമുള്ളവർക്ക് ഹൈക്കോടതി ജാമ്യം നൽകുകയും ജയിലിനു പുറത്തിറങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ ആകാശ് തില്ലങ്കേരി തിരിച്ചടിക്കുകയായിരുന്നു.ജീപ്പിനു മുകളിൽ നായയ്ക്കൊപ്പം ഇരിക്കുന്ന ആകാശിന്റെ ചിത്രത്തിൽ നിന്നും ആകാശിനെ ഒഴിവാക്കിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റിട്ടത്. ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ഷുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. വിടാതെ വിടില്ല ഒരു കണക്കും’- എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുറിപ്പ്.

പിന്നാലെ ആകാശ് തില്ലങ്കേരി സമൂഹ മാധ്യമത്തിൽ രാഹുലിനെതിരെ പോസ്റ്റിട്ടു. ജീപ്പിനു മുകളിൽ കോഴി ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ‘ക്വാണ്ടം മെക്കാനിക്സ് അറിയാത്തത് കൊണ്ട് ജയിലിൽ പോകേണ്ടി വന്ന കോഴി കൂവി എന്ന് കേട്ടു. തില്ലങ്കേരി സഖാക്കൾ പേടിച്ച് പോയി എന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു കുറിപ്പ്. രണ്ട് പോസ്റ്റിന് താഴെയും കമന്‍റുകൾ നിറയുകയാണ്. നിരവധി പേരാണ് ഇരുവരേയും അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകളിടുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories