Share this Article
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരൻ കുളത്തിൽ വീണ് മരിച്ചു
വെബ് ടീം
8 hours 36 Minutes Ago
1 min read
MAHISHANV

വയനാട് : തേനേരിയിൽ ഒന്നരവയസുകാരൻ കുളത്തിൽ വീണ് മരിച്ചു. വാര്യാട് കുന്നിലെ മഹേഷ് അഞ്ജലി ദമ്പതികളുടെ മകൻ മഹിഷ്ണവ് ആണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ കാണാതായതോടെ വീട്ടുകാർ സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീടിന് സമീപത്തെ കുളത്തിൽ തെരച്ചിൽ നടത്തിയപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കൈനാട്ടിയിലെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories