Share this Article
KERALAVISION TELEVISION AWARDS 2025
ചോറ്റാനിക്കരയിലെ ശ്രീ ആര്യാസ് ഹോട്ടലിനെതിരെ നടപടി; അടച്ചുപൂട്ടലിന് നോട്ടീസും 25,000 രൂപ പിഴയും
വെബ് ടീം
posted on 06-06-2025
1 min read
SREE ARYAS

ചോറ്റാനിക്കര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന  ശ്രീ ആര്യാസ് ഹോട്ടലിനെതിരെ നടപടി. ചോറ്റാനിക്കര പഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്റിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. മലിനജലം സംസ്കരിക്കാൻ സംവിധാനമില്ല. ഈ മലിന ജലവുമായി സമ്പർക്കം വരുന്ന രീതിയിൽ  വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്നും റിപ്പോർട്ടുണ്ട്.

കൂടാതെ ഹോട്ടലിനു ലൈസൻസ് ഹാജരാക്കാൻ സാധിച്ചില്ല. ഹോട്ടലിനു  അടച്ചുപൂട്ടലിനു നോട്ടീസും 25,000രൂപ പിഴയും നൽകി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories