കൊല്ലം: വിവാഹ സല്‍കാരത്തില്‍ സലാഡ് നല്‍കാത്തതിനെച്ചൊല്ലി യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. കൊല്ലം കൂട്ടിക്കടയിലാണ് കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം തല്ലില്‍ കലാശിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനിരുന്നപ്പോഴായിരുന്നു സംഭവം. ബിരിയാണിയ്ക്കൊപ്പം ചിലര്‍ക്ക് സലാഡ് കിട്ടിയില്ല. ഇത് തര്‍ക്കമായി. തര്‍ക്കം മൂത്തതോടെ കൂട്ടത്തല്ലില്‍ കലാശിച്ചു.ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പാത്രങ്ങളുമായി ഏറ്റുമുട്ടി. തലയ്ക്ക് പരിക്കേറ്റ നാലുപേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി.
ഇരുകൂട്ടരും ഇരവിപുരം പൊലീസില്‍ പരാതി നല്‍കി.സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മേയ് 12 നാണ് പൊറോട്ട കിട്ടാത്തതിന് കൊല്ലത്ത് അടിപൊട്ടിയത്. മങ്ങാട് കണ്ടച്ചിറയിലെ സെന്‍റ് ആന്‍റണീസ് കടയുടമയ്ക്കാണ് അന്ന് മര്‍ദനമേറ്റത്. പത്തു പൊറോട്ടയും ഇറച്ചിയുമാണ് യുവാക്കള്‍ ആവശ്യപ്പെട്ടത്.