Share this Article
News Malayalam 24x7
കൂൺ ശേഖരിക്കാനിറങ്ങി, കാട്ടാന ആക്രമണത്തിൽ നിലമ്പൂരിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
വെബ് ടീം
posted on 25-06-2025
1 min read
elephant

എടക്കര:  നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. മുണ്ടേരി വാണിയമ്പുഴ ഊരിലെ ബില്ലി (45) യെയാണ് കാട്ടാന ആക്രമിച്ചത്.  താൽക്കാലികമായി കുടിൽ കെട്ടി താമസിക്കുന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെ വച്ചാണ് ബില്ലിയ്ക്കു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.രാവിലെ 11 മണിക്ക് കൂൺ ശേഖരിക്കാൻ പോയ ബില്ലിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയപ്പോഴാണ് വനപാതയോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 2 ദിവസമായി ഇവരുടെ ഷെഡിന് സമീപം വന്ന് കൊമ്പൻ ഭീതി പരത്തിയിരുന്നു. ഈ കൊമ്പൻ തന്നെയാണ് ആക്രമിച്ചതെന്നാണ് കരുതുന്നത്.  നെഞ്ചിനും കാലിനുമാണ് ബില്ലിക്ക് പരിക്കേറ്റത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories