Share this Article
News Malayalam 24x7
2 ദിവസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്‌ 3 പേര്‍; മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത
3 people died due to jaundice in 2 days; High alert in Malappuram district

മഞ്ഞപ്പിത്തം ബാധിച്ച് രണ്ടു ദിവസത്തിനിടെ മൂന്ന് പേര്‍ മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ അതീവജാഗ്രത. ജില്ലയുടെ മലയോര മേഖലയിലാണ് മഞ്ഞപ്പിത്ത ഭീഷണിയുള്ളത്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും രോഹം വ്യാപിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിളിച്ച അടിയന്തര യോഗം ഉച്ചയ്ക്ക് 2 മണിക്ക് ചേരും. ചാലിയാര്‍, പോത്തുകല്ല് പഞ്ചായത്തുകളിലാണ് ആരോഗ്യവകുപ്പിന്റെ അടിയന്തിര യോഗം ചേരുക. മലപ്പുറത്തും എറണാകുളത്തെ വെങ്ങൂരിലും പ്രത്യക ശ്രദ്ധ നല്‍കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories