Share this Article
KERALAVISION TELEVISION AWARDS 2025
നടുറോഡില്‍ മേയറും KSRTC ഡ്രൈവറും തമ്മില്‍ പോര്; ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസ്
There is a fight between  Mayor and KSRTC driver; Case against driver on complaint of Arya Rajendran

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന KSRTC ഡ്രൈവർക്കെതിരെ കേസ്. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദുവിനെതിരെയാണ് കന്‍റോൺമെന്റ് പോലീസ് കേസെടുത്തത്.

ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പോലീസ് നടപടി. ശനിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവമുണ്ടാകുന്നത്. പട്ടം മുതൽ ബസും കാറും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories