Share this Article
News Malayalam 24x7
കുഞ്ഞേ മാപ്പ്; പിറന്നുടനെ മടങ്ങേണ്ടി വന്ന പൊന്നോമനയ്ക്ക് വിട..
The body of the baby, who was killed by his mother, was cremated in Panampallinagar

പനമ്പിള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിൻ്റെ സംസ്കാരം നടന്നു. പുല്ലേപ്പടി പൊതു ശ്മശാനത്തിൽ പൊലീസും കോർപറേഷനും ചേർന്നാണ് സംസ്കാരം നടത്തിയത്. പുല്ലേപ്പടിയിലെ പെതു സ്മശാനത്തിലേക്ക് കുഞ്ഞിൻ്റെ മൃതദ്ദേഹം പൊലീസ് എത്തിക്കുമ്പോൾ മേയർ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. തുടർന്ന് പൂക്കളും കളിപ്പാട്ടങ്ങളും കുരുന്നിന് സല്യൂട്ടിനൊപ്പം പൊലീസ് സമ്മാനിച്ചു

കുഴിമാടത്തിലേക്ക് കുഞ്ഞിൻറെ മൃദദേഹം വഹിച്ചത് മേയർ ഉൾപ്പെടെ ഉള്ളവർ. ഒടുവിൽ ശ്മശാനത്തിൻ്റെ കവാടത്തിന് ഇടത് വശത്ത് കുരുന്ന് പൈതലിന് അന്ത്യ നിദ്ര. മണിക്കൂറുകൾ മാത്രം നീണ്ട ജീവിതത്തിൻ്റ ഓർമ്മക്ക് ഈ ചെടിയുണ്ടാകും.


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories