Share this Article
News Malayalam 24x7
'മകനെ സഹോദരിയെ ഏൽപ്പിച്ച് ഒരിടം പോകാനുണ്ടെന്ന് പറഞ്ഞിറങ്ങി; വീട്ടിലെത്തിയ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ
വെബ് ടീം
18 hours 12 Minutes Ago
1 min read
swetha

കാസർകോട്: മഞ്ചേശ്വരം കടമ്പാറിൽ ഭാര്യയും ഭർത്താവും വിഷം കഴിച്ച് മരിച്ചനിലയിൽ. പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജങ്ഷനിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായ ശ്വേത (27) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശ്വേതയും അജിത്തും ഇവരുടെ മൂന്നുവയസ്സുളള മകനെ സഹോദരിയുടെ വീട്ടിലെത്തിച്ചിരുന്നു. ഒരിടം വരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറ‌ഞ്ഞാണ് മടങ്ങിയത്.

തിരികെ വീട്ടിലെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നുവെന്നാണ് വിവരം.വൈകുന്നേരം ഇരുവരും വീട്ടുമുറ്റത്ത് വീണുകിടക്കുന്നത് കണ്ട അയൽവാസികൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ ദേർളക്കട്ടയിലെ ആശുപത്രിയിലേക്കു മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories