Share this Article
News Malayalam 24x7
കടുവയുടെ സാന്നിദ്ധ്യം; അടയ്ക്കാത്തോട് ടൗണ്‍ പരിധിയില്‍ നിരോധനാജ്ഞ
വെബ് ടീം
posted on 16-03-2024
1 min read
TIGER PRESENCE AT KALAKAM GRAMAPANCHAYATH

കണ്ണൂർ: കടുവയുടെ സാന്നിദ്ധ്യം കണ്ടതിനെ തുടര്‍ന്ന് കേളകം പഞ്ചായത്ത് ആറാം വാര്‍ഡ് അടയ്ക്കാത്തോട് ടൗണ്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നാളെ (17/03/24) വൈകിട്ട് നാല് മണി വരെയാണ്  കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തുടർച്ചയായി കടുവകളുടെ സാന്നിധ്യം ജനവാസ മേഖലയിലേക്കെത്തിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

രാത്രികാലങ്ങളിൽ ആരും പുറത്തിറങ്ങുന്നില്ലെന്ന് മാത്രമല്ല റബ്ബർ ടാപ്പിംഗും കശുവണ്ടി ശേഖരണവുമൊക്കെ നിർത്തിവച്ചിരിക്കുകയാണ്.

കുറച്ചു ദിവസം മുൻപ് അടയ്ക്കാത്തോട്  ഹമീദ് റാവുത്തർ കോളനിയിൽ കടുവ ഇറങ്ങിയിരുന്നു.  നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടും കണ്ടെത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories