Share this Article
News Malayalam 24x7
കോളേജിൽ പഠിക്കാൻ കോതമംഗലത്തെത്തി; മാസങ്ങൾക്കുള്ളിൽ പഠനം നിർത്തി, 18കാരി സുഹൃത്തിനൊപ്പം എംഡിഎംഎയുമായി പിടിയിൽ
വെബ് ടീം
posted on 19-03-2026
1 min read
MDMA

കൊച്ചി:  കോളേജ് വിദ്യാർഥികൾക്കിടയിൽ വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. പീരുമേട് ഏലപ്പാറ ഹെലിബെറിയയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളിൽ വീട്ടിൽ അനന്തു പ്രസാദ്‌ (24) എന്നിവരിൽ നിന്നും  37.229 ഗ്രാമോളം എംഡിഎംഎയാണ്  പിടികൂടിയത്.നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം ടൗൺ കേന്ദ്രീകരിച്ച് കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എംപിയും സംഘവും നടത്തിയ നടത്തിയ പരിശോധനയാലാണ് ഇരുവരും പിടിയിലായത്.

പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്ക് മരുന്ന് വില്പനയിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.ദിവസേന 3000 രൂപയോളം വാടക ഉള്ള ഹോട്ടൽ റൂമുകളിൽ ആഡംബര ജീവിതം നയിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories