Share this Article
KERALAVISION TELEVISION AWARDS 2025
പേ വിഷബാധയേറ്റ് ആശുപത്രി ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
  rabies death in pathanamthitta

അടൂരില്‍ പേവിഷബാധ ലക്ഷണങ്ങളോടെ ഗൃഹനാഥന്‍ മരിച്ചു. വെള്ളക്കുളങ്ങര പരവൂര്‍ സ്വദേശി പി.എം. സൈമണ്‍ ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.ജനുവരി 22 ന് പട്ടി കടിച്ചതായി സൈമണ്‍ ഡയറിയില്‍ എഴുതി വച്ചിരുന്നു. എന്നാല്‍ പട്ടി കടിച്ച വിവരം ആരോടും പറഞ്ഞിരുന്നില്ല.

ശാരീരിക അസ്വസ്തതയും കാല് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുകയുംസ പിന്നീട് അടൂര്‍ ഗവണ്‍മെന്റാശുപത്രിയിലെക്കും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും മാറ്റുകയായിരുന്നു. അടുത്തിടപഴകിയവരെ നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories