Share this Article
News Malayalam 24x7
നെടുമ്പാശേരിയില്‍ സ്‌പൈസ് ജെറ്റ് വിമാനയാത്രക്കാരുടെ പ്രതിസന്ധിക്ക് പരിഹാരം
A solution to the crisis of Spice Jet passengers in Nedumbassery

നെടുമ്പാശേരിയില്‍ സ്‌പൈസ് ജെറ്റ് വിമാനയാത്രക്കാരുടെ പ്രതിസന്ധിക്ക് പരിഹാരം. കഴിഞ്ഞ ദിവസം പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം തകരാര്‍ പരിഹരിച്ച് ഇന്ന് പുലര്‍ച്ചെ ദുബായ്ക്ക് പുറപ്പെട്ടു. ബദല്‍ സംവിധാനം ഒരുക്കാത്തതില്‍ വിമാനക്കമ്പനിക്കെതിരെ യാത്രക്കാര്‍ രാത്രി പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ രാത്രി 11.30 ന് പോകേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് വിമാനത്തില്‍ പോകാനായില്ല. ഉച്ചയോടെ ഈ വിമാനം ഷാര്‍ജയില്‍ നിന്നും മടങ്ങി വന്ന ശേഷം മാത്രമാകും ഇവര്‍ക്ക് പോകാന്‍ കഴിയു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories