Share this Article
KERALAVISION TELEVISION AWARDS 2025
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; 70,000രൂപ ആവശ്യപ്പെട്ടു; ട്രാന്‍സ് യുവതിയും സുഹൃത്തും 2 മണിക്കൂറിനുള്ളില്‍ പിടിയിൽ
വെബ് ടീം
posted on 15-02-2025
1 min read
KIDNAPP

കൊച്ചി: ആലുവയില്‍നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍. അസം സ്വദേശിയും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായ റിങ്കി (20), സുഹൃത്ത് ആസാം നാഗോണ്‍ സ്വദേശിയുമായ റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടിയത്. ബിഹാര്‍ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയി 70000 രൂപ ആവശ്യപ്പെട്ടതായി 14-ന് രാത്രി എട്ട് മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഫോട്ടോ പരാതിക്കാരിയെ കാണിച്ചു. ഇവര്‍ ആളെ തിരിച്ചറിഞ്ഞു.തുടര്‍ന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടില്‍ എത്തിയെങ്കിലും അവര്‍ കുട്ടിയുമായി കടന്നിരുന്നു.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, എയര്‍പോര്‍ട്ട് പരിസരം, ജില്ലാ അതിര്‍ത്തികള്‍, ഇവര്‍ തങ്ങാനിടയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ അരിച്ചുപെറുക്കി പരിശോധ നടത്തി.തുടര്‍ന്ന് രാത്രി 10 മണിക്ക് കൊരട്ടി ഭാഗത്ത് വെച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി പ്രതികളേയും പിടികൂടുകയായിരുന്നു. കുട്ടിയെ തൃശൂരില്‍നിന്ന് അസമിലേക്ക് കൊണ്ടു പോകുവാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories