Share this Article
KERALAVISION TELEVISION AWARDS 2025
ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം;ഹൈപ്പർ മാർക്കറ്റ് മാനേജർ അറസ്റ്റിൽ
വെബ് ടീം
posted on 24-08-2023
1 min read
HYPER MARKET MANAGER ARRESTED FOR RAPE ATTEMPT

കണ്ണൂർ:പയ്യന്നൂരിലെ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മാനേജർ അറസ്റ്റിൽ.മാനേജർ വെങ്കാട് പടുവിലായി സ്വദേശി കേയിസ് ഹൗസിൽ ഹാഷിമിനെയാണ് പൊലീസ് അറസ്റ്റ്  ചെയ്തത്.

ഫ്ലോർ മാനേജരായി ജോലി ചെയ്യുന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഈ മാസം ആറാം തീയതി മുതൽ ഹൈപ്പർ മാർക്കറ്റിൽ ജോലിക്കെത്തി തന്നെ മാനേജർ ലൈംഗിക ഉദ്ദേശത്തോടെ  ശല്യം ചെയ്യുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത് .ഒടുവിൽ കയറിപ്പിടിക്കുകയായിരുന്നു. നേരത്തെയും ഇയാളുടെ പേരിൽ സമാന രീതിയിൽ പരാതി ഉയർന്നിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories