Share this Article
KERALAVISION TELEVISION AWARDS 2025
പൂരം അലങ്കോലപ്പെടുത്തിയതില്‍ കേസ്; FIRല്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല
Pooram riot case

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ  സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് കേസെടുത്തത്. അതേസമയം  എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല.

ഗൂഢാലോചന, മതപരമായ ആഘോഷം തടസപ്പെടുത്തൽ, രണ്ടു വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുന്ന ഐപിസി 295 എ, 120 ബി, 153 വകുപ്പുകൾ പ്രകാരമാണു കേസ്. പൂരം കലക്കൽ വിവാദവുമായി  ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.

എഡിജിപിയുടെ പൂരം കലക്കൽ റിപ്പോർട്ടിൻമേൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു നിയമോപദേശം. ഇതോടെ വിവിധ പരാതികളിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പരാതി നൽകുകയായിരുന്നു. എസ്ഐടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോൾ  പോലീസ് കേസെടുത്തിരിക്കുന്നത്. തുടരന്വേഷണത്തിനായി എഫ്ഐആർ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories