Share this Article
News Malayalam 24x7
എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി
വെബ് ടീം
posted on 10-05-2025
1 min read
sslc

ആലപ്പുഴ: എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. ഹരിപ്പാട് പല്ലന കെ.വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് - സൗമ്യ ദമ്പതികളുടെ മകൾ ആര്യനന്ദയാണ് (16) മരിച്ചത്.എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ ആര്യനന്ദ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യനന്ദ. സഹോദരി ഗൗരിനന്ദ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories