എറണാകുളം നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തില്‍ കാർ ഓടിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു... കാർ ഒാടിച്ചിരുന്ന പ്രതി സുഹൈലിനെതിരെയാണ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. ഇയാൾ ലഹരി ഉപയോഗിച്ചിട്ടോണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗസാധ്യത തള്ളിക്കളയാനാകില്ല എന്ന് പൊലീസ് വ്യക്തമാക്കി. പരിശോധനക്കായി രക്ത സാമ്പിൾ എടുത്തിട്ടുണ്ട്. സുഹൈലിനൊപ്പം കാറിൽ ഉണ്ടായിരുന്ന ഒരാൾ നിലവില്‍ കസ്റ്റഡിയിലാണ്. പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം.വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക, കർണാടക സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട മിനി കൂപ്പർ നെടുമ്പാശേരി സ്റ്റേഷനിലേക്ക് മാറ്റി.