കൊല്ലം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ 2 പേർക്ക് ദാരുണാന്ത്യം. കൊല്ലം പുന്തലത്താഴം സ്വദേശി ചന്ദ്രൻപിള്ള (65), ഇരവിപുരം തട്ടാമല മാളികവയൽ കെടിഎം നഗറിൽ ജാഫർ (56) എന്നിവരാണു മരിച്ചത്. കൊല്ലം പായിക്കട ജഗതി സ്റ്റോർ ജീവനക്കാരായിരുന്നു ഇരുവരും.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കുളത്തൂപ്പുഴയിലെ പലചരക്കു കടകളിൽ നിന്നും കലക്‌ഷൻ എടുത്ത ശേഷം മടത്തറയിലേക്കു കലക്‌ഷൻ എടുക്കാനായി പോകുമ്പോൾ ഓന്തുപച്ചയിലായിരുന്നു അപകടം.