Share this Article
News Malayalam 24x7
അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ ബസ് ഇടിച്ചു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം
വെബ് ടീം
posted on 14-08-2023
1 min read
4th standard student dies in bus accident

കൊല്ലം: അമിതവേ​ഗത്തിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കോട്ടാത്തല മൂഴിക്കോട് ‌ഗോപഭവനത്തിൽ ഗോപകുമാറിന്റെയും ഡയാനയുടെയും ഏക മകൻ ജി.സിദ്ധാർഥാണു (9)മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ​ഗുരുതരമായ പരുക്കേറ്റ അമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോട്ടാത്തല തണ്ണീർപ്പന്തൽ ക്ഷേത്രത്തിനു സമീപത്തുവച്ച് ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കോട്ടാത്തല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെണ്ട പഠിക്കുന്നതിനായി അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു സിദ്ധാർഥ്. സ്കൂട്ടർ മെയിൻ റോഡിൽ നിന്നു തണ്ണീർ പന്തൽ ക്ഷേത്രത്തിനു പിൻഭാഗത്തുള്ള ഉപറോഡിലേക്കു കടക്കുന്നതിനായി തിരിയവേ അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. മറ്റൊരു ബസ്സിനെ മറികടന്ന് എത്തിയ ബസ് അമിതവേ​ഗത്തിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 

ഉടൻ ഇരുവരെയും കൊട്ടാരക്കരയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രികളിലേക്കും മാറ്റുകയായിരുന്നു. എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ധാർഥ് ഉച്ചയോടെ മരിച്ചു. സിദ്ധാർഥിന്റെ അച്ഛൻ ഗോപകുമാർ മസ്കറ്റിലാണ്. അമ്മ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories