Share this Article
News Malayalam 24x7
പുതുയുഗ യാത്രയ്ക്കിടെ വേദിയിൽ ആര് കയറുമെന്നതിൽ തർക്കം'; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഉന്തും തള്ളും, നേരിയ സംഘർഷം
വെബ് ടീം
posted on 27-02-2026
1 min read
PUTHUYUGAYATHRA

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ ഉന്തും തള്ളും നേരിയ സംഘര്ഷത്തിലെത്തിച്ചു. വേദിയിൽ കയറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ്  കാരണമായത്. പുതുയുഗ യാത്ര ഇന്നലെ ചെങ്ങന്നൂർ എത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും. സേവാദൾ പ്രവർത്തകകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories