Share this Article
News Malayalam 24x7
നിമ്മി എന്ന വ്യാജ ഫേസ്ബുക് പ്രൊഫൈലിലൂടെ ബന്ധം തുടങ്ങി,വാട്സാപ്പിലൂടെ ചാറ്റും വോയിസ് കോളും, ബാങ്ക് ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് ചാലക്കുടി സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത 29കാരനായ തമിഴ്നാട് സ്വദേശി റിമാൻഡിൽ
വെബ് ടീം
posted on 28-03-2025
1 min read
nimmi

ഇരിങ്ങാലക്കുട : ഫേസ്ബുക്കിലൂടെ നിമ്മി എന്ന വ്യാജ പ്രൊഫൈലിലൂടെ പരിചയപ്പെട്ട് വാട്ട്സാപ്പ് അക്കൗണ്ടുകൾ വഴി ചാറ്റും വോയ്സ് കോളുകളും ചെയ്തു പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. വാട്ട്സാപ്പ് വഴി ബന്ധം തുടർന്ന്  ബാങ്ക് ഉദ്യോഗസ്ഥയാണെന്നും ഹൈദരാബാദിൽ ജോലി ചെയ്യുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ജോലി സ്ഥിരപ്പെടുത്തുന്നതിനായി പണം നിക്ഷേപിക്കാനെന്നും  പറഞ്ഞാണ് കുവൈറ്റിൽ ഷെഫായി ജോലി ചെയ്യുന്ന ചാലക്കുടി കുന്നപ്പിള്ളി സ്വദേശിയായ മാടത്തറ വീട്ടിൽ സന്ദീപിൽ നിന്നും 3 ,15000  രൂപ  തട്ടിയെടുത്തത്. 2023 നവംബർ ആദ്യ വാരം മുതൽ 2024 ജനുവരി 31 വരെയുള്ള കാലയളവുകളിൽ പല തവണകളായി  വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു വാങ്ങിയാണ് തട്ടിയെടുത്തത്.തമിഴ്നാട് നെയ് വേലി ഇന്ദിരാനഗർ  സ്വദേശിയായ ചന്ദ്രശേഖർ(28)നെ  ആണ്  ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് നടത്തിയ പണം ചന്ദ്രശേഖറിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് അയപ്പിച്ചിരുന്നത്. ഇത് എടുത്തു കൊടുക്കുമ്പോൾ സുഹൃത്തിന് ചെറിയ തുക കമ്മീഷനായി നൽകുകയാണ് പതിവ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി ഡി.വൈ.എസ്.പി സുരേഷ്.എസ്.വൈ, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഉല്ലാസ് കുമാർ.എം, ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ & എസ്.എച്ച്.ഒ. വർഗ്ഗീസ് അലക്സാണ്ടർ, എസ് ഐ മാരായ സൂരജ്, അശോകൻ.ടി.എൻ, സുകുമാർ, SCPO മാരായ മനോജ്, അജിത്ത് കുമാർ, CPO മാരായ സച്ചിൻ, ശ്രീനാഥ് എന്നിവരാണ്  അന്വേഷണ  സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ചന്ദ്രശേഖറിനെ  റിമാൻഡ്  ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories