തൃശ്ശൂർ കുന്നംകുളം കടവല്ലൂരിൽ യുവതിയെ സ്വന്തം വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..കടവല്ലൂർ വടക്കുമുറി കാടംകുളത്തിൽ മുസ്തഫയുടെ മകൾ 20 വയസ്സുള്ള റിയ ഷെഹാനാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം . വീട്ടുകാർ ഉടൻ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ഭർത്താവ് റാഷിഫ് വിദേശത്താണ്.