Share this Article
News Malayalam 24x7
തിരുവല്ലയില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു; പൊലീസ് കസ്റ്റഡിയില്‍
വെബ് ടീം
posted on 03-08-2023
16 min read
SON KILLED FATHER AND MOTHER IN THIRUVALLA

പത്തനംതിട്ട: അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി.തിരുവല്ല പരുമലയിലാണ് നടുക്കുന്ന സംഭവം.സംഭവവുമായി ബന്ധപ്പെട്ട് അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃഷ്ണന്‍ കുട്ടി (72) യും ശാരദ(70) യുമാണ് കൊല്ലപ്പെട്ടത്.രാവിലെ 8.45 ഓടെയാണ് സംഭവം ഉണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലാനുള്ള കാരണം എന്താണെന്ന് അറിയില്ല.


അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു അനില്‍ താമസിച്ചിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കൈയില്‍ മാരാകായുധവുമായി അനില്‍ പ്രകോപനം സൃഷ്ടിച്ചതിനാല്‍ നാട്ടുകാര്‍ക്കും ഇടപെടനായില്ല. രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories