Share this Article
Union Budget
മെട്രോ യാത്രക്കാരായ വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭാസ മെട്രോ റെയിൽ നിർത്തലാക്കി
Educational Metro Service for Students Cancelled

മെട്രോ യാത്രക്കാരായ വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭാസ മെട്രോ റെയിൽ നിർത്തലാക്കി. പദ്ധതി ഫെബ്രുവരിയോടെ നിർത്തലാക്കിയെങ്കിലും അധ്യായന വർഷം ആരംഭിച്ചതിന് പിന്നാലെയാണ് പാസ് പുതുക്കാൻ ആവില്ലെന്ന വിവരം വിദ്യാർത്ഥികൾ അറിയുന്നത്.


വിദ്യാർത്ഥികളെ മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന വിദ്യ പാസ്  ആരംഭിച്ചത് 2023 ലാണ്. വിദ്യ 1, വിദ്യ 30, വിദ്യ 45 എന്നിങ്ങനെ മൂന്നുതരം പാസ്സുകൾ പേര് സൂചിപ്പിക്കും പോലെ ഒരു ദിവസത്തെ യാത്രയ്ക്കും, 30 ദിവസത്തേക്കും, 45 ദിവസത്തേക്കും കുറഞ്ഞ ചെലവിൽ വിദ്യാർഥികളെ യാത്ര ചെയ്യാൻ സഹായിച്ചിരുന്നു.   

നിലവിൽ വിദ്യാർഥികൾക്കായുള്ളത് കൊച്ചി വൺ കാർഡിന്റെ  സ്റ്റുഡൻസ് ഒൺലി പാസ് മാത്രമാണ്. വിദ്യാർത്ഥികൾ സ്വന്തം പേരിൽ കൊച്ചി വൻകാർഡ് എടുത്ത് 100 ട്രിപ്പ് ചാർജ് ചെയ്താൽ യാത്രാ നിരക്കിൽ 60 ശതമാനം ഇളവോടെ യാത്ര ചെയ്യാം.

വിദ്യ പാസിനോടൊപ്പം കൂടുതൽ ആളുകളെ മെട്രോയിലേക്ക് ആകർഷിക്കാനായി ആരംഭിച്ച ഒട്ടനവധി പാസുകളും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്  നിർത്തലാക്കിയിട്ടുണ്ട്. പുതിയ പദ്ധതികളെക്കുറിച്ച് കെ എം ആർ എൽ ചർച്ച ചെയ്യുന്നില്ലെങ്കിലും വിദ്യാ പാസ്സ് പുനസ്ഥാപിക്കണമെന്നൊരാവശ്യമാണ്  വിദ്യാർത്ഥികൾ ഉയർത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories