ഓർമ്മശക്തി കൊണ്ട് വിത്യസ്തനാവുകയാണ് കോഴിക്കോട് ഈസ്റ്റ് ദേവഗിരി സ്വദേശി ഒ പത്മനാഭൻ. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ പിൻകോഡുകളും സ്‌ഥലങ്ങളും മനപ്പാഠമാണ് അദ്ദേഹത്തിന്. ഒരാളെ പുതുതായി പരിചയപ്പെടുന്നത് തന്നെ പിൻകോഡ് ചോദിച്ചുകൊണ്ടാണെന്നുള്ള പ്രത്യേകതയുമുണ്ട്
80 വയസ്സ് കഴിയുന്നു ഈ മനുഷ്യന്.എന്നാൽ ഇപ്പോഴും ചെറുപ്പത്തിന്റെ ചുറുചുറുക്ക്, സംസാര പ്രിയൻ. റെയിൽവേ മെയിൽ സർവീസിൽ നിന്ന് വിരമിച്ചിട്ട് 20 വർഷമായെങ്കിലും പറയാനുള്ളതത്രയും ജോലിയെകുറിച്ചും ജോലി ചെയ്ത സ്‌ഥാപനത്തെ കുറിച്ചുമാണ് . എന്നാൽ ഞങ്ങളെ ഒ പത്മനാഭനെന്ന പപ്പേട്ടനിലേക്ക് എത്തിച്ചത് ഇതൊന്നുമല്ല .
ഒരു അക്കം അങ്ങോട്ടും ഇങ്ങോട്ടും മാറാതെ ഈ പറഞ്ഞു തീർത്തത് രാജ്യത്തിലെ വിവിധയിടങ്ങളിലെ പിൻകോടാണ്.ആരെ പരിചയപ്പെട്ടാലും ആദ്യം പിൻകോട് പറഞ്ഞു തുടങ്ങുന്നതാണ് പപ്പേട്ടന്റെ പ്രധാന വിനോദം.
പ്രായം കുറച്ചധികമായെങ്കിലും പിൻകോടുകളുടെ ലോകത്തിലേക്ക് തിരിച്ചുപോവുന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന സന്തോഷം. അത് അഭിമാനത്തോടെ പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ് മകൾ ശ്രീകല ലക്ഷ്മിയും .