Share this Article
KERALAVISION TELEVISION AWARDS 2025
KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം
accident

തൃശൂർ പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 19കാരന്‍ മരിച്ചു. കല്ലൂര്‍ പാലക്കപറമ്പ് പാണാത്ര വീട്ടിൽ  അഭിജിത്ത് ആണ്  മരിച്ചത്...അഭിജിത്തിനൊപ്പം സഞ്ചരിച്ചിരുന്ന കല്ലൂര്‍ കരുവാക്കുന്ന് സ്വദേശി 18 വയസുള്ള അയ്യപ്പദാസിനും പരുക്കേറ്റു. 

ആമ്പല്ലൂര്‍ ഭാഗത്ത് നിന്നും ദേശീയപാതയിലൂടെ വന്നിരുന്ന ബൈക്ക് സ്റ്റാന്റിലേക്ക് പ്രവേശിച്ച കെഎസ്ആര്‍ടിസി ബസില്‍ തട്ടിയാണ് നിയന്ത്രണംവിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടർന്ന്  ദേശീയപാതയോരത്തെ ഡ്രൈനേജിന്റെ സ്ലാബില്‍ തലയിടിച്ച് വീണ അഭിജിത്തിനെ നാട്ടുകാർ ചേർന്ന്   ആദ്യം  തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആംബുലന്‍സ് ലഭ്യവാകാനും ആമ്പല്ലൂര്‍ സിഗ്നല്‍ കടക്കുവാന്‍ വൈകിയെന്നും പരാതി ഉയര്‍ന്നു. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories