Share this Article
News Malayalam 24x7
ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ICUവിലായിരുന്ന അധ്യാപിക മരിച്ചു
വെബ് ടീം
posted on 10-03-2026
1 min read
stephy

മാനന്തവാടി: ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ ഇവർ സഞ്ചരിച്ച ബൈക്കും ട്രാവലറും കല്ലോടിക്ക് സമീപം അയിലമൂല മെതിയറയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.

വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ അധ്യാപികയാണ്. അയിലമൂല കളരിക്കൽ അപ്പച്ചന്റെയും മേഴ്സിയുടെയും മൂത്ത മകളാണ്. അപകടത്തിൽ സ്റ്റെഫിയുടെ ഭർത്താവ് വിനീതിനും മകൻ ഇയാനും പരുക്കേറ്റിരുന്നു. മക്കൾ: ഇവാന റോസ് വിനീത്, ഇയാൻ അൽഫോൻസ് വിനീത്. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒൻപതിന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം 10 ന് കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories