Share this Article
News Malayalam 24x7
കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ പതിനാലുകാരൻ പുഴയിൽ മുങ്ങിമരിച്ചു
A fourteen-year-old boy drowned in the river while bathing with his friends

കാസര്‍ഗോഡ് , കാഞ്ഞങ്ങാട് പതിനാലുകാരൻ   പുഴയിൽ മുങ്ങിമരിച്ചു .അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ പതിനാലുകാരനാണ് മരിച്ചത് .ഇന്ന് ഉച്ചയോടെ അരയി കാർത്തിക പുഴയിലാണ് അപകടം .മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി.

നീന്തൽ അറിയാതിരുന്ന കുട്ടി മുഴയിൽ മുങ്ങിത്താഴുകുകയായിരുന്നു. ഒരു മണിക്കൂർ ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ്  കുട്ടിയെ കണ്ടെത്താനായത് . ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപ്പൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories