കണ്ണൂർ: കുട്ടികളെ സ്കൂളിൽ അയച്ച ശേഷം യുവതി തീകൊളുത്തി മരിച്ചു. കരിവെള്ളൂർ കട്ടച്ചേരിയിൽ ആണ് ദാരുണ സംഭവം. നിർമാണത്തൊഴിലാളിയായ സി.ജയന്റെ ഭാര്യ പി. നീതു (36) ആണ് മരിച്ചത്. കുട്ടികളെ സ്കൂളിലേക്ക് അയച്ച ശേഷം രാവിലെ പത്ത് മണിയോടെയാണ് തീ കൊളുത്തിയത്.
വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടത്.അയൽവാസികൾ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.