Share this Article
News Malayalam 24x7
ചിതറയില്‍ സുഹൃത്തിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി
Murder

കൊല്ലം ചിതറയില്‍ യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ചിതര സ്വദേശി സഹദ് പൊലീസ് കസ്റ്റഡിയില്‍.

കൊലപാതകം നടത്തിയ സഹദിന്റെ വീട്ടില്‍ വച്ച് തന്നെയാണ് സുഹൃത്തായ ഇര്‍ഷാദിനെ സഹദ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കഴിഞ്ഞ ആറ് ദിവസമായി കൊല്ലപ്പെട്ട ഇര്‍ഷാദ് സഹദിന്റെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.

രാവിലെ 11 മണിയോടുകൂടി വലിയ ഉച്ചത്തില്‍ ഹോം തിയേറ്റര്‍ വെച്ചതിനു ശേഷം വീടിന്റെ മുന്‍വശത്തെ വാതില്‍ അടച്ചതിന് ശേഷം മുകളിലത്തെ നിലയില്‍ ആയിരുന്ന ഇര്‍ഷാദിനെ സഹദ് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 

ഈ  സമയം സഹദിന്റെ സഹോദരിയും മറ്റൊരു സഹോദരനും മറ്റ് രണ്ടു റൂമുകളില്‍ ആയി വീട്ടിലെ താഴത്തെ നിലയില്‍ ഉണ്ടായിരുന്നു.

വീടിന്റെ സിറ്റ് ഔട്ടില്‍ ഇരുന്ന സഹദിന്റെ പിതാവ് വീട്ടിനകത്തേക്ക് കയറാതിരിക്കാനായി വീടിന്റെ മുന്‍വശത്തെ കതക് അടച്ചതിന് ശേഷമാണ് കൊലനടത്തിയത്. ചിതറ പോലീസ് വീട്ടില്‍ നിന്നും സഹദിനെ കസ്റ്റഡിയില്‍ എടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories