Share this Article
News Malayalam 24x7
അരുവിക്കരയിൽ നവവധു ജീവനൊടുക്കി
വെബ് ടീം
posted on 27-08-2023
1 min read
Newlywed bride Found Dead at aruvikkara

തിരുവനന്തപുരം അരുവിക്കരയില്‍ നവവധുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളിലവിന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മയെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.  ഈ സമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനിയാണ് 23കാരിയായ രേഷ്മ. ജൂണ്‍ 12 നായിരുന്നു രേഷ്മയും അക്ഷയുമായുള്ള വിവാഹം നടന്നത്. 

ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതായി രേഷ്മയ്ക്ക് സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് നല്‍കും. അരുവിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories