Share this Article
News Malayalam 24x7
ഹൗസ്ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് യുവതി മരിച്ചു; വിനോദ സഞ്ചാരത്തിനെത്തിയപ്പോൾ അപകടം
വെബ് ടീം
posted on 15-07-2026
1 min read
sharanya

ആലപ്പുഴ: പുന്നമട എസ്എൻ ജംക്ഷന് സമീപം ഹൗസ്‌ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണു ചെന്നൈ സ്വദേശിനി മരിച്ചു. ചൊവ്വാ രാത്രി 12 മണിയോടെയാണ് യുവതി വെള്ളത്തിൽ വീണത്. ചെന്നൈയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ 7 അംഗ സംഘത്തിലെ അംഗമായ രാജപാളയം സ്വദേശി ശരണ്യ രാധാകൃഷ്ണൻ (34) ആണ് മരിച്ചത് . ഹൗസ്‌ബോട്ടിൽ നിന്ന് അബദ്ധത്തിൽ കായലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സംഭവം കണ്ട ബോട്ടിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഉടൻ തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല.

തുടർന്ന് നോർത്ത് പൊലീസിനും ഫയർ ഫോഴ്സിനും വിവരം നൽകി. രാത്രി തന്നെ സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സ് സംഘവും പുന്നമട കായലിൽ പരിശോധന നടത്തി. തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories