Share this Article
News Malayalam 24x7
മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചുപറിച്ച് തെരുവുനായ
വെബ് ടീം
posted on 10-10-2025
1 min read
stray dog

തൃശൂർ: വീട്ടമ്മയുടെ ചെവ് കടിച്ചുപറിച്ച് തെരുവ് നായ. തൃശൂർ ഗുരുവായൂരിൽ വഹീദ എന്ന സ്ത്രീയാണ് ആക്രമണത്തിനിരയായത്. വീട്ടുമുറ്റത്ത് പുല്ല് പറിക്കുന്നതിനിടെയായിരുന്നു തെരുവുനായ പൊടുന്നനെ എത്തി ആക്രമിച്ചത്.ആക്രമണത്തിൽ വഹീദയുടെ ഇടതുചെവിയുടെ ഒരു ചെറിയ ഭാഗം നഷ്ടമായി.

വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പുല്ലുപറിക്കുകയായിരുന്ന വഹീദയെ തെരുവുനായ പിന്നിൽനിന്ന് വന്ന് ആക്രമിക്കുകയായിരുന്നു. ഇടത് ചെവിയുടെ ഒരു ഭാ​ഗമാണ് നായ കടിച്ചെടുത്തത്. വഹീദയുടെ ആരോഗ്യനില തൃപ്തികരമാണ്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വഹീദയെ തുടര്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് മൂന്ന് പേർക്കാണ് ​ഗുരുവായൂരിൽ തെരുവുനായയുടെ കടിയേറ്റത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories